കടന്നപ്പള്ളി: സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയ കെഎസ്യു നേതാവിനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു.


കടന്നപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ മുഹമ്മദ് അസൈനാർക്ക് (17) ആണ് മർദ്ദനമേറ്റത്.
ഇ ന്നലെ രാത്രി എട്ടരയോടെയാണ് ഒരു സംഘം സി.പി.എ പ്രവര്‍ത്തകര്‍ ചന്തപ്പുരയില്‍ വെച്ച് മുഹമ്മദ് അസൈനാറിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചത്.
സി.പി.എം ശക്തികേന്ദ്രമായ കടന്നപ്പള്ളി ഗവ.ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ സാധാരണ കെ.എസ്.യു പ്രവര്‍ത്തകര്‍ സ്‌ക്കൂള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാറില്ല.
പതിവിന് വിരുദ്ധമായി നോമിനേഷന്‍ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് രാവിലെ സ്‌ക്കൂളില്‍ ഇരു വിഭാഗവുമായി സംഘര്‍ഷം നടന്നിരുന്നു.അതിന്റെ തുടര്‍ച്ചയായാണ് മര്‍ദ്ദനം.
അസൈനാറിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പരിയാരം പോലീസ് കേസെടുത്തു.
KSU leader beaten up by CPM workers at Kadannappally school